Preloader Close
  • 077 1734 5166

  • 1 Siskin Road, Leicester, LE4 2QR

WinterFest 2025 – Christmas

  • logo
    logo

    Event Date

    December 27, 2025
    14:00pm

  • logo
    logo

    Event Location


  • logo
    logo

    Event Cost


UML “WinterFest 2025” ഡിസംബർ 28ന് – സംഗീതം, ഹാസ്യം, വിനോദം നിറഞ്ഞ ഉത്സവം.

യു.എം.എൽ (UML) സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ക്രിസ്മസ്-ന്യൂ ഇയർ ആഘോഷമായ “WinterFest 2025” ഈ വർഷം ഡിസംബർ 28ന് Mother of God Church Hall-ൽ വേദിയാകും.

പ്രതിവർഷം വലിയ ആവേശത്തോടെയും പങ്കാളിത്തത്തോടെയും നടക്കുന്ന ഈ ഉത്സവം, ഈ തവണയും സംഗീതം, വിനോദം, സൗഹൃദം എന്നിവയുടെ മനോഹര സംഗമമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

ഈ വർഷത്തെ പ്രോഗ്രാമിന് കലാഭവൻ ദിലീപ് നേതൃത്വം നൽകുന്ന “Mimics & Musical Night” ആണ് പ്രധാന ആകർഷണം. Idea Star Singer ഫെയിം നിഖിൽ രാജ്, പ്രശസ്ത ഗായകരായ മീമ്സ്, മെജോ ജോസഫ്, സോമുക്കുട്ടൻ എന്നിവരുടേയും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത-വിനോദ നിശ പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമായി മാറും.

കൂടാതെ, യുവജനങ്ങൾക്ക് ആവേശം പകരുന്ന DJ നൈറ്റ് പരിപാടിയും ഒരുക്കിയിട്ടുണ്ട്. സംഗീതവും ഹാസ്യവും നിറഞ്ഞ ഈ ആഘോഷത്തോടൊപ്പം രുചികരമായ ഡിന്നറും എല്ലാവർക്കും ഒരുക്കിയിട്ടുണ്ട്.

കുടുംബസമേതം പങ്കെടുക്കാൻ അനുയോജ്യമായ രീതിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടി, സ്നേഹവും ഐക്യവും പങ്കിടുന്ന മനോഹര വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

സംഘാടകർ എല്ലാ അംഗങ്ങളെയും, സുഹൃത്തുക്കളെയും, കുടുംബങ്ങളെയും *“WinterFest 2025”*ൽ പങ്കുചേരാൻ ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്തു.